ഹജ്ജ് രജിസ്ട്രേഷന്‍ റദ്ദാക്കുന്നവരില്‍നിന്നു പിഴ ഈടാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

By Asianet NewsFirst Published Jul 27, 2016, 5:44 PM IST
Highlights

റിയാദ്: ഹജ്ജ് സര്‍വീസ് കമ്പനി വഴി ഹജ്ജ് രജിസ്ട്രേഷന്‍ നടത്തിയ ശേഷം റദ്ദാക്കുന്നവരില്‍നിന്നു പിഴ ഈടാക്കുമെന്നു ഹജ്ജ് ഉംറ മന്ത്രാലയം. വ്യത്യസ്ത സമയങ്ങളിലും സാഹചര്യങ്ങളിലും രജിസ്ട്രേഷന്‍ റദ്ദാക്കുന്നവര്‍ വ്യത്യസ്ഥ തുകയാണു പിഴയായി നല്‍കേണ്ടിവരുക.

ഹജ്ജ് പാക്കേജ് നിരക്ക് മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ അടയ്ക്കുന്നതിനു മുന്‍പായി റദ്ദാക്കുന്ന രജിസ്ട്രേഷനു പിഴയൊന്നും നല്‍കേണ്ടതില്ല. ദുല്‍ഹജ് മൂന്നിനു രജിഷ്ട്രേഷന്‍ റദ്ദാക്കുന്നവരില്‍നിന്നു തുകയുടെ 40 ശതമാനവും ദുല്‍ഹജ് നാലിനു രജിഷ്ട്രേഷന്‍ റദ്ദാക്കുന്നവരില്‍നിന്നു കരാര്‍ തുകയുടെ 50 ശതമാനവും ഈടാക്കും. ദുല്‍ഹജ് അഞ്ചിന് 60 ശതമാനവും ദുല്‍ഹജ് ആറിന് 70 ശതമാനവും പിഴയായി അടയ്ക്കേണ്ടിവരും.

ദുല്‍ഹജ് 7നു രജിഷ്ട്രേഷന്‍ റദ്ദാക്കുന്നവരുടെ അടച്ച തുക മുഴുവന്‍ നഷ്ടപ്പെടും. കൂടാതെ ഇസര്‍വീസ് ഫീസായി 65 റിയാലും ബാങ്ക് ട്രാന്‍സ്ഫര്‍ ഫീസായി ഏഴു അടയ്ക്കേണ്ടിയും വരും.

 

click me!