12 വയസുകാരന് ക‍ഞ്ചാവ് ഓയില്‍ നല്‍കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍

Web Desk |  
Published : Jun 16, 2018, 11:09 PM ISTUpdated : Jun 29, 2018, 04:10 PM IST
12 വയസുകാരന് ക‍ഞ്ചാവ് ഓയില്‍ നല്‍കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍

Synopsis

2017 മുതലാണ് ബില്ലി  കഞ്ചാവീസ് ഓയിൽ ഉപയോഗിച്ചു തുടങ്ങുന്നത്.

ലണ്ടന്‍:  അപ്സമാര രോഗിയായ പന്ത്രണ്ട് വയസുകാരന്‍റെ ചികിത്സാര്‍ത്ഥം കഞ്ചാവ് ഓയില്‍ ഉപയോഗിക്കുവാനുള്ള അനുമതി നല്‍കി ബ്രിട്ടന്‍.  ബ്രിട്ടനില്‍ ഏറെ വിവാദമുണ്ടാക്കിയ വിഷയമായിരുന്നു ബില്ലി കല്‍ഡ്വെല്‍ എന്ന 12 വയസുകാരന് കഞ്ചാവ് ഓയില്‍ നല്‍കിയെന്ന വാര്‍ത്ത. എന്നാല്‍ അപസ്മാര രോഗിയായ ബില്ലി 2016 മുതല്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നെന്നും 2017 മുതല്‍ ഡോക്ട‍ർമാരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മകന് കഞ്ചാവ് ഓയില്‍ നല്‍കിയതെന്നും അമ്മ ഷാർലറ്റ് കൽഡ്വെൽ പറഞ്ഞു. ലോകം മൊത്തം കാനിബീസ്  ഓയിലിന്‍റെ മെഡിക്കല്‍ ഗുണങ്ങളെക്കുറിച്ച് വിപുലമായ പഠനമാണ് നടന്നുകൊണ്ടിരിക്കുന്നത്.  

2017 മുതലാണ് ബില്ലി  കഞ്ചാവീസ് ഓയിൽ ഉപയോഗിച്ചു തുടങ്ങുന്നത്. ടെറാഹൈഡ്രോ കാനാബിനോൾ (THC) എന്ന് വിളിക്കുന്ന കനോബീസ് ഓയിൽ, യുകെയിൽ നിയമവിരുദ്ധമാണ്, എന്നാല്‍ യൂറോപിലെ മറ്റ് ചില രാജ്യങ്ങളില്‍ ഇത് ലഭ്യമാണ്. കാനഡയിൽ നിന്ന് യുകെയിലേയ്ക്ക് ക‍ഞ്ചാവ് ഓയില്‍ കൊണ്ടുവരാൻ ശ്രമിച്ച ബില്ലി അടുത്തിടെ ഹീത്രൂ എയർപോർട്ടിൽ പിടിയിലായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന് വേണ്ടിയാണ് ഇവ‍ർ കാനിബീസ്  ഓയില്‍ കടത്തിയതെന്ന് മനസിലായത്. 

ഇതേ തുടര്‍ന്ന് ഹ്രസ്വകാല അടിയന്തിര ആവശ്യത്തിനായി ഒരു "അസാധാരണ ലൈസൻസ്" ഷാർലറ്റ് കൽഡ്വെലിന് അനുവദിച്ചെന്ന് ഹോം ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.  എന്നാല്‍ 20 ദിവസത്തെ ലൈസൻസ് മാത്രമാണ് അനുവദിച്ചത്. ഇത് വീട്ടിലേക്ക് കൊണ്ടു പോകാന്‍ അനുവാദമില്ല. എന്നാല്‍ എത്രയും പെട്ടെന്ന് തന്നെ ബില്ലിയുടെ രോഗത്തെ ചികിത്സിക്കാനായി കഞ്ചാവ് ഓയിലിന്‍റെ ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഹോം ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. എതായാലും ബ്രിട്ടനില്‍ കാനിബീസ്  ഓയില്‍ ഒരു മരുന്നായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ബില്ലിയുടെ കേസ് സഹായകമാകുമെന്ന് കരുതപ്പെടുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ