കാർ കനാലിലേക്ക്​ മറിഞ്ഞ്​ ​പത്തു മരണം

Published : Jun 11, 2017, 01:03 PM ISTUpdated : Oct 05, 2018, 03:54 AM IST
കാർ കനാലിലേക്ക്​ മറിഞ്ഞ്​ ​പത്തു മരണം

Synopsis

മഥുര: ​ഉത്തർ പ്രദേശിലെ മഥുരയിൽ  ക്ഷേത്ര ദർശനത്തിന്​ പോവുകയായിരുന്ന കുടംബം സഞ്ചരിച്ചിരുന്ന കാര്‍ കനാലിലേക്ക്​ മറിഞ്ഞ്​ ​ഡ്രൈവറടക്കം പത്തു പേർ മരിച്ചു. ഞായറാഴ്​ച പുലർച്ചെ 4.30ന്  മഥുരയിലെ മൊഗാരാ ഗ്രാമത്തിലെ മഥുര– ജാജംപതി റോഡിലാണ്​ അപകടം​. മരിച്ച ഒമ്പതു പേരും ബന്ധുക്കളാണ്​. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. രാജസ്​ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂർ ബാലാജി ​ക്ഷേത്ര ദർശനത്തിന്​ പോവുകയായിരുന്ന കുടംബമാണ്​ അപകടത്തിൽ പെട്ടത്​.

യു.പി ബരേലി ജില്ലയിലെ സുഭാഷ്​ നഗർ രാജീവ്​ കോളനിയിൽ നിന്നുള്ള കുടുംബമാണ്​ അപകടത്തിൽ പെട്ടത്​. മഹേഷ്​ ശർമ, ദീപിക ശർമ, പൂനം ശർമ, ഋത്വിക്​ ശർമ, ഹാർദ്ദിക്​ ശർമ, റോഹൻ, ഖുശ്​ബൂ, ഹിമാൻഷി, സുരഭി, കാർ ഡ്രൈവർ ബരേലിയിലെ ദിനവർ സ്വദേശി ഹാരിഷ്​ ചന്ദ്​ എന്നിവരാണ്​ മരിച്ചത്​.

ഇടുങ്ങിയ മോശം റോഡിലൂടെയുള്ള യാത്രക്കിടെ കാർ നിയന്ത്രണം നഷ്​ടപ്പെട്ട്​ കനാലിലേക്ക്​ മറിഞ്ഞതാകാം എന്നാണ്​ പൊലീസ്​ നിഗമനം.  എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പൊലീസ്​ അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് കാർ കരക്കെടുത്തത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ