പാര്‍ക്ക് ചെയ്യുന്നതിനിടെ രണ്ടാം നിലയുടെ ചുമര്‍ തകര്‍ത്ത് കാര്‍ പുറത്തേക്ക്

Published : Feb 11, 2018, 01:32 PM ISTUpdated : Oct 05, 2018, 03:57 AM IST
പാര്‍ക്ക് ചെയ്യുന്നതിനിടെ രണ്ടാം നിലയുടെ ചുമര്‍ തകര്‍ത്ത് കാര്‍ പുറത്തേക്ക്

Synopsis

ബീജിംഗ്: രണ്ടാം നിലയില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ കാര്‍ നിലത്തേക്ക് വീണ് അപകടം. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഡ്രൈവറുടെ അശ്രദ്ധയാണ് വാഹനം രണ്ടാം നിലയില്‍നിന്ന് താഴേയ്ക്ക് പതിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ചോങ് ക്വിങിലാണ് അപകടമുണ്ടായത്. 

കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയ ഡ്രൈവര്‍ യുഎസ്ബി കേബിള്‍ എടുക്കാന്‍ ശ്രമിച്ചതാണ്  അപകടത്തിനിടയാക്കിയത്. ഇതോടെ കാല്‍ അക്‌സിലറേറ്ററില്‍ പതിയുകയും വാഹനം വേഗത്തില്‍ ചുമര്‍ തകര്‍ത്ത് പുറത്തേക്ക് പതിക്കുകയുമായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവര്‍ കാറിലുണ്ടായിരുന്നവരെ പുറത്ത് കടക്കാന്‍ സഹായിക്കുന്നതും സിസിടിവിയില്‍ വ്യക്തമാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും'; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു
പർവേഷ് വർമ്മ മാപ്പു പറയണം; പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി, യുവാവിന്‍റെ മുഖത്തടിച്ചതിന് മാപ്പു പറയണം