മം​ഗളൂരൂ സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ കാരണം ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി. പരശുറാം എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുച്ചെന്തൂർ-പാലക്കാട് ജങ്ഷൻ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് ഭാ​ഗികമായി റദ്ദാക്കിയത്. വിശദവിവരങ്ങൾ തുടർന്ന് വായിക്കാം.

പരശുറാം എക്സ്പ്രസ്...

മം​ഗളൂരൂ സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും.

കന്യാകുമാരി-മം​ഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) നവംബർ 17, 21 തീയതികളിൽ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് റദ്ദാക്കി. ഈ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽനിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.

മറ്റു ട്രെയിനുകളുടെ നിയന്ത്രണം...

ചെന്നൈ സെൻട്രൽ-പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22651) നവംബർ 13 മുതൽ 24 വരെ പാലക്കാട് ടൗണിൽ സർവീസ് അവസാനിപ്പിക്കും.

പാലക്കാട് ജങ്ഷൻ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്(22652) നവംബർ 14 മുതൽ 25 വരെ പാലക്കാട് ടൗണിൽനിന്നാകും സർവീസ് ആരംഭിക്കുക.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തിരുച്ചെന്തൂർ-പാലക്കാട് ജങ്ഷൻ എക്സ്പ്രസ്(16732) നവംബർ 14 മുതൽ 25 വരെ പാലക്കാട് ടൗണിൽ യാത്ര അവസാനിപ്പിക്കും.

പാലക്കാട് ജങ്ഷൻ-തിരുച്ചെന്തൂർ എക്സ്പ്രസ്(16731) നവംബർ 15 മുതൽ 26 വരെ പാലക്കാട് ടൗണിൽനിന്നാകും പുറപ്പെടുക.

Scroll to load tweet…