കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു

Published : Aug 08, 2016, 07:54 AM ISTUpdated : Oct 04, 2018, 05:16 PM IST
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു

Synopsis

കണ്ണൂര്‍: ആലക്കോട് കാര്‍ത്തികപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. ഇന്ന് കാലത്ത് ഒന്‍പതു മണിയോടെ മണക്കടവ് മാപൊയില്‍ റോഡ് ചെമ്മന്നുകുന്നാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ബാബു (45) കുഴിമാറ്റത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണ ത്തൊഴിലാളിയായ ബാബു ജോലിക്കുപോകുമ്പോഴാണ് അപകടം. വന്‍ സ്ഫോടനത്തോടുകൂടി ബാബു സഞ്ചരിച്ച മാരുതി കാറില്‍നിന്ന് തെറിച്ചു വീഴുകയായിരുന്നു. പൊള്ളലേറ്റ ബാബുവിനെ സമീപവാസികളാണ് പരിയായിരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആലക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം; കായികക്ഷമത പരീക്ഷയിൽ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്താൻ ഉത്തരവ്, നിർദേശം താരങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെ
വിജിലൻസ് ഒരുങ്ങിതന്നെ, ശബരിമല കൊടിമരത്തിന് സ്വർണം നൽകിയ 19 പേരുടെ മൊഴിയെടുത്തി, 22ന് ശേഷം അറിയിക്കാമെന്ന് സുരേഷ് ​ഗോപി