സ്‌ത്രീകള്‍ക്ക് മാത്രമായി സൗദിയില്‍ കാര്‍ ഷോറൂം തുറന്നു

By Afsal EFirst Published Jan 12, 2018, 5:36 PM IST
Highlights

ജിദ്ദ: സ്‌ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നതിന് അഞ്ച് മാസം മാത്രം ശേഷിക്കെ സൗദിയില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി വാഹന ഷോറൂം തുടങ്ങി. ജിദ്ദയിലാണ് സ്‌ത്രീകള്‍ക്ക് തന്നെ  വിവിധ കമ്പനികളുടെ കാറുകള്‍ സ്വന്തം അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞടുക്കാന്‍ സഹായിക്കുന്ന പുതിയ ഷോറൂം തുടങ്ങിയിരിക്കുന്നത്. സ്‌ത്രീ ജീവനക്കാര്‍ മാത്രമുമായിരിക്കും ഇവിടെയുണ്ടാവുകയെന്നും കമ്പനി അറിയിച്ചു. ബാങ്കുകളുടെയും മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും ഫിനാന്‍സ് സൗകര്യവും ലഭ്യമാക്കും. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനം സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന വലിയ ചലനങ്ങള്‍ പരമാവധി മുതലാക്കാന്‍ കാര്‍, അനുബന്ധ കമ്പനികള്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ജനുവരിയില്‍ മൂല്യ വര്‍ദ്ധിത നികുതി നടപ്പാക്കിയതിന് ശേഷം സൗദിയിലെ ജീവിത ചെലവും വര്‍ദ്ധിച്ചിട്ടുണ്ട്. 


click me!