ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം; കപ്പലിൽ ഉണ്ടായിരുന്ന 21 പേരെ ഒഴിപ്പിച്ചു

Published : Sep 11, 2026, 10:42 PM IST
Cargo ships collide 21 crew members evacuated from the vessel

Synopsis

ഗുജറാത്തിലെ കണ്ട്ല തീരത്ത് രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം. എം വി കെ മാക്സ് എംപറർ എന്ന ചരക്കുകപ്പലിൽ എം വി ട്രൂ മറൈനർ എന്ന കപ്പൽ ഇടിക്കുകയായിരുന്നു

കണ്ട്ല: ഗുജറാത്തിലെ കണ്ട്ല തീരത്ത് രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം. എം വി കെ മാക്സ് എംപറർ എന്ന ചരക്കുകപ്പലിൽ എം വി ട്രൂ മറൈനർ എന്ന കപ്പൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ എം വി കെ മാക്സ് എംപററിൽ വെള്ളം കയറുന്നതായി അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ പരിശോധനകളും തുടരുകയാണ്. കപ്പലിൽ നിന്ന് ഇന്ധന ചോർച്ചയുണ്ടായിട്ടുണ്ടോ എന്നതും അധികൃതർ പരിശോധിച്ചുവരികയാണ്.

മലിനീകരണ പ്രതിരോധ നടപടികൾ ആരംഭിച്ചു

അപകടത്തെ തുടർന്ന് ഗുജറാത്ത് തീരത്ത് സമഗ്രമായ മലിനീകരണ നിയന്ത്രണ നടപടികൾ ആരംഭിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന (ഇന്ത്യൻ കോസ്റ്റ് ഗാർഡ്). കപ്പൽ ദുരന്തത്തെ തുടർന്നുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതം തടയുന്നതിനാണ് അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനങ്ങളുടെയും മലിനീകരണ പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി ഷിപ്പിംഗ് ഡയറക്ടർ ജനറൽ, വിവിധ കേന്ദ്ര ഏജൻസികൾ, സംസ്ഥാന ഭരണകൂടം എന്നിവരുമായി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ നിരന്തരം ആശയവിനിമയം നടത്തിവരുന്നുണ്ട്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ഗുജറാത്തിന്റെ തീരദേശ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും സേന പൂർണ്ണ സജ്ജമാണെന്നും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ കുരുക്ക് മുറുക്കി ഇഡി; മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ
വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ എംഡി; ഓഫീസുകളിൽ വൈദ്യുതി ഉപയോ​ഗം നിയന്ത്രിക്കാൻ നിർദേശം