കർണാടകത്തിൽ കുരുക്ക് മുറുക്കി ഇഡി; മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ

Published : Sep 11, 2026, 10:16 PM IST
ED tightens noose in Karnataka; serious findings against Minister Satish Jarkiholi

Synopsis

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.പൊതുമരാമത്ത് വകുപ്പിൽ കരാറുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക വിദേശത്തേക്ക് കടത്തിയെന്നുമാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ

കർണാടക : കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പൊതുമരാമത്ത് വകുപ്പിൽ കരാറുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക വിദേശത്തേക്ക് കടത്തിയെന്നുമാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

ബിവിഇപിഎൽ (BVEPL) എന്ന കമ്പനിയാണ് കോടിക്കണക്കിന് രൂപ കൈമാറിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ആഫ്രിക്ക, കോംഗോ, സാംബിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ മന്ത്രി സതീഷ് ജാർക്കിഹോളിക്ക് വലിയ തോതിൽ നിക്ഷേപങ്ങളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മന്ത്രിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മകൻ, സഹോദരി എന്നിവരുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വിദേശ നിക്ഷേപങ്ങളും ഇഡിയുടെ നിരീക്ഷണത്തിലാണ്.

മന്ത്രിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 3.3 കോടി രൂപയും ഏകദേശം 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയുമായി ബന്ധപ്പെട്ട 21-ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. പി ഡബ്ല്യു ഡി കരാറുകളിലെ അഴിമതി, കൈക്കൂലി ഇടപാടുകൾ, വിദേശ നിക്ഷേപങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ എംഡി; ഓഫീസുകളിൽ വൈദ്യുതി ഉപയോ​ഗം നിയന്ത്രിക്കാൻ നിർദേശം
'എന്‍റെ ചെർക്കനെ ഇറക്കി വിടടാ.........', പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15 വയസുകാരിയുടെ പരാക്രമം