
സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ വിവിധ സംഭവങ്ങളിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. വാളയാർ അട്ടപ്പള്ളത്ത്, സഹോദരിമാരുടെ മരണത്തിൽ കേസെടുത്ത കമ്മീഷൻ, അടുത്ത മാസം 13ന് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് റേഞ്ച് ഐജിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കും നോട്ടീസയച്ചു. മൂത്ത കുട്ടിയുടെ മരണശേഷം സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.
മാനന്തവാടിയിൽ പ്രായപൂർത്തിയാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി രൂപതാ കോ ഓർഡിനേറ്റർ പീഡിപ്പിച്ച സംഭവത്തിലും കമ്മിഷൻ കേസെടുത്തു. വയനാട്ടിലെ യത്തീംഖാനയിൽ പ്രായപൂർത്തിയാകാത്ത ഏഴ് പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയും ചൈൽഡ് വെൽഫയർ കമ്മിറ്റിയുമടക്കമുള്ളവർക്ക് കമ്മിഷൻ നോട്ടീസയച്ചു. അടുത്ത മാസം 13നകം റിപ്പോർട്ട് നൽകണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam