ക്രിസ്മസ് ആഘോഷം;  മദ്യപിച്ച് വാഹനമോടിച്ച 282 പേര്‍ക്കെതിരെ കേസെടുത്തു

Published : Dec 26, 2017, 09:56 PM ISTUpdated : Oct 04, 2018, 06:11 PM IST
ക്രിസ്മസ് ആഘോഷം;  മദ്യപിച്ച് വാഹനമോടിച്ച 282 പേര്‍ക്കെതിരെ കേസെടുത്തു

Synopsis

കോട്ടയം: ക്രിസ്മസ് ദിനത്തിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ജില്ലയില്‍ മദ്യപിച്ച് വാഹനമോടിച്ച 282 പേര്‍ക്കെതിരെ കേസെടുത്തു. രണ്ടുദിവസങ്ങളിലായി നടത്തിയ വാഹന പരിശോധനയിലാണ് നടപടി. ക്രിസ്മസ് ദിവസം 138 പേരെയും ഞായറാഴ്ച 144 പേരെയുമാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. 

ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. രണ്ടു ദിവസങ്ങളില്‍ 471 പേരാണ് ഹെല്‍മറ്റ് വയ്ക്കാത്തതിന് നടപടി നേരിട്ടത്. ഞായറാഴ്ച 249 പേരും തിങ്കളാഴ്ച 222 പേരുമാണ് പിടിയിലായത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് 196 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. 

മറ്റ് നിയമ ലംഘനങ്ങള്‍ക്ക് 491 പേര്‍ക്കെതിരെയും കേസെടുത്തു. രണ്ടു ദിവസങ്ങളിലായി 4687 വാഹനങ്ങള്‍ പരിശോധിച്ചു. ക്രിസ്മസ് ദിവസം അപകടങ്ങള്‍ കുറയ്ക്കുന്നതിന് തലേന്ന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ 12 മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിരുന്നു. അതിനാല്‍ ക്രിസ്മസ് ദിവസം കാര്യമായ അപകടം എവിടെയും ഉണ്ടായിട്ടില്ല. ഞായറാഴ്ച മാത്രം 2496 വാഹനങ്ങള്‍ പരിശോധിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

നേതൃത്വത്തിനെതിരെ ആര്‍ ചന്ദ്രശേഖര്‍; 'തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നു, പാര്‍ട്ടിയിൽ എന്തും പറയാം എന്തും ചെയ്യാം എന്നുള്ള സാഹചര്യം'
കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും അമിത് ഷായും രണ്ട് തവണ എത്തും, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണയും കേരളം സന്ദര്‍ശിക്കും