വിവാദ പ്രസംഗം: ബാലകൃഷ്ണപ്പിള്ളയ്ക്കെതിരെ കേസെടുക്കും

Published : Aug 04, 2016, 02:33 PM ISTUpdated : Oct 05, 2018, 02:43 AM IST
വിവാദ പ്രസംഗം: ബാലകൃഷ്ണപ്പിള്ളയ്ക്കെതിരെ കേസെടുക്കും

Synopsis

തിരുവനന്തപുരം: പത്താനാപുരത്തെ ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിൽ ആർ.ബാലകൃഷ്ണപ്പിള്ളയെക്കെതിരെ കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം. കൊല്ലം റൂറൽ എസ്‍പി നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഡിജിപി ലോക്നാഥ് ബെഹ്റ കൊല്ലം പോലീസിന് നിർദ്ദേശം നൽകിയത്.

പത്താനാപുരത്തെ  എൻസ്.എസ്.എസ് താലൂക്ക യോഗത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പ്രസംഗം. പ്രസംഗം ന്യൂനപക്ഷ വിശ്വാസികളെ അവഹേളിക്കുന്നതാണെന്നും പിള്ളയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി.  കൊട്ടാക്കര ഡിവൈഎസ്‍പി നടത്തിയ  പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് നൽകിയത്.

ഈ റിപ്പോർട്ടിൽ റൂറൽ എസ്‍പി അജിതാ ബീഗം  നിയമോപദേശം തേടിയ ശേഷമാണ് ഡിജിപിയോട് തുടർ നടപടിക്കുളള അനുമതി തേടിയത്. റിപ്പോർട്ട് പരിശോധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദേദശം നൽകുകയായിരുന്നു. ഡിജിപിയുടെ നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ പിള്ളയ്ക്കെതിരെ  ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്