അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ് ഡൈന്‍ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്.

മുക്കം: ഹോട്ടലില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട് മുക്കത്താണ് സംഭവം. മുക്കം നഗരസഭാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന നടത്തിയത്. അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ് ഡൈന്‍ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. പഴകിയതും പാകം ചെയ്തതുമായ കോഴി ഇറച്ചി, ചിക്കന്‍ കറി, ബീഫ് ചില്ലി എന്നിവ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സാധാരണയായി നടത്താറുള്ള പരിശോധനയുടെ ഭാഗമായി നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് ടോപ് ഡൈന്‍ ഹോട്ടലിലും പരിശോധന നടത്തിയത്. എന്നാല്‍ ഇവിടെ നിന്നും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭയിലെ അഗസ്ത്യന്‍മുഴി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളില്‍ നടന്ന പരിശോധനക്ക് സി. സി.എം മൊയ്ദു, സിനിയാര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മജീദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആശാ തോമസ്, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം