ചെങ്ങന്നൂരിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി: പൊലീസ് കേസെടുത്തു

By Web DeskFirst Published Apr 4, 2018, 9:28 PM IST
Highlights
  • ചെങ്ങന്നൂരിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി
  • പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവ്

കോട്ടയം: ചെങ്ങന്നൂർ  ഉപതെരഞ്ഞെടുപ്പിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ബി ജെ പി എക്സർവീസ് മെൻ സെല്ലിന്റെ ഭാരവാഹിയായ കെ അരവിന്ദാക്ഷൻ പിള്ളക്കെതിരെയാണ്  ചെങ്ങന്നൂർ പൊലീസിന്‍റെ  നടപടി.

ബിജെപി എക്സ് സര്‍വ്വീസ്മെന്‍ സെല്ലിന്‍റെ കോ. കണ്‍വീനര്‍ എം.കെ.പിള്ളക്കെതിരെ സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.എച്ചി.റഷീദാണ് പരാതി നല്‍കിയത്. മണ്ഡലത്തിലെ ചില കോളനികളിൽ എത്തി പണം വിതരണം ചെയ്തെന്നാണ് പരാതി. നഗരസഭാ പരിധിയിലെ ദലിത് കോളനിയിൽ വോട്ടർമാർക്ക് 2,000 മുതൽ 5,000 രൂപ വരെ ബിജെപി വിതരണം ചെയ്തെന്നാരോപിച്ച് എൽഡിഎഫ് നേതാക്കൾ പൊലീസിൽ പരാതി നൽകിയത്. എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു.

 

click me!