മരട് സ്‌കൂൾ വാന്‍ അപകടം:  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

Web Desk |  
Published : Jun 12, 2018, 07:14 PM ISTUpdated : Jun 29, 2018, 04:24 PM IST
മരട് സ്‌കൂൾ വാന്‍ അപകടം:  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

Synopsis

മരട് സ്‌കൂൾ വാന്‍ അപകടം ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

കൊച്ചി: എറണാകുളം മരടിൽ ഡേ കെയറിന്റെ വാൻ മറിഞ്ഞ സംഭവം സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. അപകടത്തിൽ രണ്ടു കുട്ടികളും ആയയും മരിച്ചിരുന്നു.

ഡ്രൈവറുടെ അശ്രദ്ധയാണ് സ്‍കൂള്‍ വാഹാനാപകടത്തിന് കാരണമെന്നാണ് ആര്‍ടിഒയുടെ റിപ്പോർട്ട്‌. വീതി കുറഞ്ഞ റോഡില്‍ അമിത വേഗത്തിൽ വണ്ടി വീശി എടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ സിസിടിവി  ദൃശ്യങ്ങളിൽ വ്യക്തമാണ്. റിപ്പോർട്ട്‌ ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമർപ്പിച്ചു. ഡ്രൈവർ അനിൽ കുമാറിന്‍റെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയതായി ആര്‍ടിഒ റജി പി വർഗീസ് വ്യക്തമാക്കി. കൊച്ചിയിൽ ഈമാസം 15 വരെ സ്കൂൾ ബസുകളിൽ  പരിശോധന കർശനമാക്കാനും നിദേശമുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഡേ കെയർ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചത്. മരട് കാട്ടിക്കുളം റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് സ്കൂൾ വാഹനം മറിഞ്ഞത്. സംഭവത്തില്‍ ജീപ്പ് ഡ്രൈവർ അനിൽകുമാറിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. അതിൽ ഡ്രൈവറുടെ അശ്രദ്ധയും റോഡിന്‍റെ അപകാതയും പ്രശ്നമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രഥാമിക വിലയിരുത്തൽ.

സമീപത്തെ വീട്ടിൽ  സ്ഥാപിച്ച് സിസിടിവി ക്യാമറയിൽ സ്കൂൾ വാൻ അപകടത്തിൽ പെടുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 90 ഡിഗ്രി വളവുള്ള റോഡിൽ   അൽപ്പം വേഗതയിലെത്തിയ വാഹനം പെട്ടെന്ന്  വെട്ടിച്ച് പോകുന്നത് കാണാം. ഈ ഘട്ടത്തിലാണ് മുൻഭാഗത്തെ ടയർ തെന്നി റോഡിന് സമാന്തരമായ കുളത്തിലേക്ക് നീങ്ങുന്നത്. വാഹനം ഓടിച്ച ഡ്രൈവർ അനിൽകുമാറിന് ലൈസൻസും വാഹനത്തിന് അടുത്ത രണ്ട് വർഷത്തേക്ക് കൂടി പെർമിറ്റുമുണ്ട്.

എന്നാൽ സ്കൂൾ വാഹനങ്ങൾക്ക് മോർട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ഫിറ്റ്നസ് സിറ്റിക്കർ വാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ വന്ന വീഴ്ച അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.  അപകടകരമായ സാഹചര്യത്തിൽ റോഡിന് സമാന്തരമായി കുളമുണ്ടായിട്ടും അവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാത്ത് വീഴ്ചയായി അന്വേഷ സംഘം വിലയിരുത്തുന്നു.

അപകടത്തിൽ പരിക്കേറ്റ സ്കൂൾ ജീപ്പ് ഡ്രൈവര്‍  അനിൽകുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അവരെയും പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രാഫിക് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രാവിലെ അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുക്കും.  സംഭവത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഇന്ന് തന്നെ സർക്കാറിന് സമർപ്പിക്കും. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലിയിലെ വിഷ വായു, 20 ദിവസം കൊണ്ട് രക്തം ഛർദ്ദിച്ചു, ബെംഗളൂരുവിലേക്ക് തിരികെ പോകണം; യുവാവിന്‍റെ കുറിപ്പ് വൈറൽ
`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ