
മുംബൈ: അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് അഞ്ജാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം. ദീപാവലി അടക്കമുള്ള ആഘോഷദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രംകോടതി സമയപരിധി നല്‍കിയിരുന്നു. രാത്രി എട്ടുമണിമുതല്‍ 10 മണിവരെയാണ് പടക്കംപൊട്ടിക്കാനുള്ള അനുമതി.
എന്നാല്‍ ഈ കോടതി വിധി ലംഘിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. അര്‍ധരാത്രിയില്‍ പടക്കംപൊട്ടിച്ച അഞ്ജാതരായ രണ്ടുപേര്‍ക്കെതിരെ ആക്റ്റിവിസ്റ്റായ ഷക്കീല്‍ അഹ്മ്മദ് ഷെയ്ഖാണ് കഴിഞ്ഞ ചൊവ്വാഴ്ച പൊലീസില്‍ പരാതി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam