ശബരിമല സംഘര്‍ഷം: കൂടുതല്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്

Published : Nov 22, 2018, 02:05 PM ISTUpdated : Nov 22, 2018, 05:27 PM IST
ശബരിമല സംഘര്‍ഷം: കൂടുതല്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്

Synopsis

റിമാൻഡിൽ കഴിയുന്ന  കെ. സുരേന്ദ്രന് പുറമേ വല്‍സന്‍ തില്ലങ്കേരിക്കെതിരെയും പൊലീസ് കേസെടുത്തു

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷക്കാലത്ത് ശബരിമലയിൽ ദർശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിയെ തടഞ്ഞുനിർത്തി ആക്രമിച്ച അഞ്ച് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കൂടി കേസ്. റിമാൻഡിൽ കഴിയുന്ന ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് പുറമേ വല്‍സന്‍ തില്ലങ്കേരിക്കെതിരെയും പൊലീസ് കേസെടുത്തു. 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയത്. പ്രകാശ് ബാബു, വി.വി. രാജേഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. സന്നിധാനത്ത് അര്‍ധരാത്രിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ എറണാകുളം ജില്ലയിലെ ആര്‍എസ്എസ് നേതാവ് രാജേഷിനേയും ഈ കേസിൽ പ്രതി ചേര്‍ത്തിട്ടുണ്ട്.

ലളിതാദേവിയെന്നതീർഥാടകയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സൂരജ് ഇലന്തൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ 'സന്നിധാനത്തിന്‍റെ നിയന്ത്രണം' ഏറ്റെടുത്ത 'പുതിയ ഐജി' എന്നാണ് കെ.സുരേന്ദ്രനെയും വത്സൻ തില്ലങ്കേരിയെയും ഉൾപ്പടെയുള്ള നേതാക്കളെ വിശേഷിപ്പിച്ചിരിക്കുന്നത്. 

കെ.സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ സുരേന്ദ്രന്‍റെ ജയിൽമോചനം വീണ്ടും നീളും. ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കണ്ണൂരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാൽ ജയിൽ മോചിതനായില്ല. ഇതിനിടെയാണ് പുതിയ കേസ്. 120 ബി ചുമത്തിയാണ് പത്തനംതിട്ട കോടതിയിൽ  പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ