കുമ്പസാരം ചൂഷണം ചെയ്ത് പീഡനം; നാല് വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

Web desk |  
Published : Jul 02, 2018, 12:52 PM ISTUpdated : Oct 02, 2018, 06:48 AM IST
കുമ്പസാരം ചൂഷണം ചെയ്ത് പീഡനം; നാല് വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

Synopsis

ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്, ഫാദര്‍ ജെയ്സ് കെ ജോര്‍ജ്, ഫാദര്‍ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാ‍ഞ്ച് കേസെടുത്തിരിക്കുന്നത്.

കൊച്ചി:കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്‍റെ പരാതിയില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്ത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അ‍ഞ്ച് വൈദികര്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി എങ്കിലും യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്ത ശേഷമാണ് നാല് പേരെ മാത്രം പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്, ഫാദര്‍ ജെയ്സ് കെ ജോര്‍ജ്, ഫാദര്‍ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാ‍ഞ്ച് കേസെടുത്തിരിക്കുന്നത്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009-ല്‍ യുവതി ജോബ് മാത്യു എന്ന വൈദികന് മുന്‍പായി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചു. 

പിന്നീട് ഇയാള്‍ ഈ വിവരം പ്രതികളായ മറ്റു വൈദികരുമായും പങ്കുവയ്ക്കുകയും തുടര്‍ന്ന് അവരും തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പീഡിപ്പിച്ചുവെന്ന പറയുന്ന മറ്റൊരു വൈദികനെതിരായി യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ല. ഇതാണ് ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.

അതിനിടെ ആരോപണവിധേയരായ വൈദികരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന കാര്യം തീരുമാനിക്കാന്‍ ഇന്ന് നിരണം ഭദ്രാസനത്തില്‍ അടിയന്തരയോഗം ചേരുന്നുണ്ട്. ദില്ലി,കുഭക്കോണം ഭദ്രാസനങ്ങളിലെ വൈദികരാണ് പ്രതിപട്ടികയില്‍ ഉള്ളത്. നാല് മാസം മുന്‍പ് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഭയ്ക്കുള്ളില്‍ അഭ്യന്തര അന്വേഷണം നടന്നു വരികയാണെന്നായിരുന്നു സഭയുടെ നേരത്തെയുള്ള വിശദീകരണം.

ഇത്രയും ദിവസത്തിനിടെ പരാതിക്കാരന്‍റെ  മൊഴിയാണ്  മാത്രമാണ് അന്വേഷണസമിതി രേഖപ്പെടുത്തിയത്. എന്നാല്‍  സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ നിര്‍ബന്ധിതരാവുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കില്ലെന്നും പക്ഷേ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും പൗലോസ് ദ്വിതീയൻ ബാവ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പകുതിവഴിയിൽ നിലച്ച അഭിഷേകാഗ്നി പ്രാർത്ഥന, പ്രശാന്ത് അച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്
ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും