ചിദംബരത്തിന്‍റെ വീട്ടില്‍  മോഷണം: അന്വേഷണം വേണ്ടെന്ന് ചിദംബരത്തിന്‍റെ കുടുംബം

Web Desk |  
Published : Jul 09, 2018, 11:55 PM ISTUpdated : Oct 04, 2018, 02:48 PM IST
ചിദംബരത്തിന്‍റെ വീട്ടില്‍  മോഷണം: അന്വേഷണം വേണ്ടെന്ന് ചിദംബരത്തിന്‍റെ കുടുംബം

Synopsis

മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടില്‍  മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് ചിദംബരത്തിന്‍റെ കുടുംബാംഗങ്ങള്‍

ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടില്‍  മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് ചിദംബരത്തിന്‍റെ കുടുംബാംഗങ്ങള്‍. പൊലീസിന് നല്‍കിയ പരാതി ഇവർ പിൻവലിച്ചു..മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരില്‍ ചിലരാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പരാതി പിൻവലിക്കുന്നതെന്നാണ്  പരാതിക്കാർ പൊലീസിന് നല്‍കിയ വിശദീകരണം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയത് ജീവനക്കാരാണെന്ന് ബോധ്യപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.1 ലക്ഷത്തി അമ്പതിനായിരം രൂപയും 1 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും 6 പട്ടുസാരിയുമാണ് മോഷണം പോയത്. അതേസമയം പരാതിയും പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോയാല്‍ വീട്ടില്‍ കൂടുതല്‍ പരിശോധനകളുണ്ടാകുമെന്ന് ആശങ്കയിലാണ് ചിദംബരത്തിന്‍റെ കുടുംബം പരാതി പിൻവലിച്ചതെന്നാണ് വിലയിരുത്തല്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെടിയുതിർക്കുന്ന അക്രമിയെ വെറും കൈയോടെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി, ഓസ്ട്രേലിയയുടെ ഹീറോയായി അഹമ്മദ് അൽ അഹമ്മദ്, പ്രശംസിച്ച് ലോകം
ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി