
കൊല്ലം: വായ്പാ മൊറൊട്ടോറിയം കാലാവധി നീട്ടിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കശുവണ്ടി വ്യവസായികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി വ്യവസായികളും സര്‍ക്കാരും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നൂറ്റിയൻപതിലധികം വ്യവസായികളാണ് ജപ്തി ഭീഷണി നേരിടുന്നത്.
മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കശുവണ്ടി വ്യവസായം നേരിട്ടുന്നത്. ആകെയുണ്ടായിരുന്ന 864 സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ 775 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തനമില്ലാത്തതിനാല്‍ വായ്പാ തിരിച്ചടവ് നടക്കുന്നില്ല. കോടികളുടെ ബാധ്യതയാണ് കശുവണ്ടി വ്യവസായികള്‍ക്കുള്ളത്. ജപ്തിനോട്ടീസ് പലര്‍ക്കും ലഭിച്ചുകഴിഞ്ഞു.
ബാങ്ക് വായ്പകള്‍ക്ക് ആറ് മാസം മുൻപ് ഏര്‍പ്പെടുത്തിയ മൊറൊട്ടാറിയം ഇക്കഴിഞ്ഞ ആഗസ്റ്റിന് അവസാനിച്ചിരുന്നു. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി മൊറോട്ടോറിയം കാലാധി നീട്ടുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല. മൂന്ന് ദിവസം മുൻപ് കൊല്ലത്ത ബാങ്കുകളും വ്യവസായികളും തമ്മിലുള്ള ചര്‍ച്ചയിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
സര്‍ഫേസി നിയമ പ്രകാരമാണ് ജപ്തി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. നിയമപ്രകാരം 10 കോടി ആസ്തിയുള്ള വസ്തുവകകള്‍ക്ക് 3 കോടി രൂപയാണ് ബാങ്കുകള്‍ വില നിശ്ചയിക്കുക.നോട്ടീസ് നല്‍കാതെ ജപ്തി നടപടയിലേക്കും കടക്കാം. കടബാധ്യത കാരണം ഒരാഴ്ച മുൻപ് കശുവണ്ടി വ്യവസായിയാ കുണ്ടറ സ്വദേശി ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു.ഒരാഴ്ചയ്ക്കകം ബാങ്കുകളുടെ തീരുമാനം അറിഞ്ഞ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam