ജെഎന്‍യുവില്‍ പിച്ച്ഡി പ്രവേശനത്തില്‍ ജാതി വിവേചനം

Published : Jan 12, 2017, 03:50 AM ISTUpdated : Oct 05, 2018, 01:11 AM IST
ജെഎന്‍യുവില്‍ പിച്ച്ഡി പ്രവേശനത്തില്‍ ജാതി വിവേചനം

Synopsis

ദില്ലി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ എംഫിൽ, പിഎച്ച്ഡി പ്രവേശനത്തിൽ ജാതി വിവേചനം നടക്കുന്നതായി ആരോപണം.പ്രവേശനത്തിന്റെ ഭാഗമായി നടത്തുന്ന വൈവയിൽ ദളിതർക്കും മറ്റു പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും കുറവു മാർക്ക് നൽകുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഈ സംഭവത്തിൽ പ്രതിഷേധിച്ച പതിനൊന്നു വിദ്യാർത്ഥികൾ പതിനേഴു ദിവസമായി സസ്പെൻഷനിലാണ്.

എഴുപതു മാർക്കിന്‍റെ എഴുത്തു പരീക്ഷയുടെയും മുപ്പതു മാർക്കിന്‍റെ വൈവയുടെയും അടിസ്ഥാനത്തിലാണ് എംഫിൽ, പിഎച്ച്ഡി പഠനത്തിനു പ്രവേശനം ലഭിക്കുക. എന്നാൽ എഴുത്തു പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷനു വൈവയിൽ വളരെ കുറവു മാർക്ക് നൽകി സർവ്വകലാശാല പ്രവേശനം നിഷേധിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഇതു സംബന്ധിച്ചു പഠനം നടത്തി റിപ്പോർട്ട് നൽകാൻ വൈസ് ചാൻസിലർ നിയോഗിച്ച സമിതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അക്കാദമിക് കൗൺസിൽ സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

എഴുത്തു പരീക്ഷ യോഗ്യതാ പരീക്ഷ മാത്രമാണെന്നും പ്രവേശനം പൂർണ്ണമായും വൈവയുടെ അടിസ്ഥാനത്തിൽ നടത്താമെന്നുള്ള 2016ലെ യു ജി സി ഗസറ്റ് വിജ്ഞാപനം പ്രാവർത്തികമാക്കിയാൽ പ്രവേശനത്തിൽ കൂടുതൽ വിവേചനം നടക്കുമെന്നുമാണ് വിദ്യാർത്ഥികളുടെ പക്ഷം.

ഈ വിവേചനത്തിനെതിരെ പ്രതിഷേധിച്ച പതിനൊന്നു വിദ്യാർത്ഥികൾ ഡിസംബർ ഇരുപത്തിയേഴാം തീയതി മുതൽ സസ്പെൻഷനിലാണ്. ഒരുതരത്തിലുള്ള അന്വേഷണവും നടത്താതെയാണ് സസ്പെന്റ് ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കഷ്ടിച്ച് 75 സ്ക്വയര്‍ ഫീറ്റ്, പക്ഷേ ചുറ്റിനും ടണ്‍ കണക്കിന് മാലിന്യം'; ചെറിയ ഒരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് ആര്‍ ശ്രീലേഖ
മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ