ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിസിഐ

By Web TeamFirst Published Sep 15, 2018, 6:44 PM IST
Highlights

പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഫ്രാങ്കോ മുളയ്ക്കലിന്‍റെ ബിഷപ്പ് സ്ഥാനവുമായി ബന്ധപ്പെട്ട്  സഭാ അധികാരികള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സിബിസിഐ. ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് സിബിസിഐ പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടില്ല.


ജലന്ധര്‍: പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഫ്രാങ്കോ മുളയ്ക്കലിന്‍റെ ബിഷപ്പ് സ്ഥാനവുമായി ബന്ധപ്പെട്ട്  സഭാ അധികാരികള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സിബിസിഐ. ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് സിബിസിഐ പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടില്ല. 

സിബിസിഐയുടെ മൗനത്തെ ഏതെങ്കിലും പക്ഷത്തിനൊപ്പമെന്ന് വ്യാഖ്യാനിക്കാനാവില്ല. ബോംബെ അതിരൂപത വക്താവ് നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണ്. ബിഷപ്പിനെതിരായ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ദു:ഖമുണ്ടെന്നും സിബിസിഐ അറിയിച്ചു. 

അതേസമയം, ബിഷപ്പ് സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തീരുമാനിച്ചു. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് അദ്ദേഹം  വൈദികർക്ക്  അയച്ച കത്തില്‍ പറയുന്നു. രൂപതക്ക് പുറത്തുപോകുമ്പോഴുള്ള താൽക്കാലികമായ നടപടി മാത്രമാണിതെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

click me!