Latest Videos

ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് സിബിഐ

By Web DeskFirst Published Jun 8, 2016, 1:44 PM IST
Highlights

കൊച്ചി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് സിബിഐ. നാളെ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ  ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് സിബിഐ ഒഴികെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളുടെ നിയമസാധുതയെക്കുറിച്ചാണ് നാളെ വാദം നടത്താനിരുന്നത്.

പ്രതികള വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള റിവഷന്‍ ഹര്‍ജികളും മറ്റ് ഹര്‍ജികളും ഹൈക്കോടതിയുടെ മുമ്പാകെയുണ്ട്. കഴിഞ്ഞ തവണ ഈ കേസ്‌പരിഗണിച്ചപ്പോള്‍ തങ്ങല്‍ക്ക് മാത്രമേ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ നിയമപരമായി അധികാരമുള്ളൂ എന്നായിരുന്നു സിബിഐയുടെ വാദം. അതുകൊണ്ട് മറ്റു ഹര്‍ജികള്‍ തള്ളണമെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു.  തുടര്‍ന്ന് മറ്റ് ഹര്‍ജികളുടെ നിയമസാധുതയില്‍ വാദം കേള്‍ക്കീനിരിക്കെയാണ് കേസ് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് സിബിഐ മെമ്മോ നല്‍കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത് പ്തമാലിയ ഹാജരാകുമെന്നും ഇദ്ദേഹത്തിന് കേസ് പഠിക്കാന്‍ രണ്ട് മാസത്തെ സമയം അനുവദിക്കണം എന്നുമാണ് അപേക്ഷ. പ്രതികളെ വെറുതെ വിട്ടതിനെതിരെ ക്രൈം നന്ദകുമാര്‍, വിഎസ് അചുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാന്‍ എന്നിവരും റിവിഷന്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ഈ റിവിഷന്‍ ഹര്‍ജികള്‍ എത്രയും വേഗം പരിഗണിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉപഹര്‍ജിയും നല്‍കി.ഇവയുടെയെല്ലാം നിയമസാധുത കോടതി പരിശോധിക്കും.

രണ്ട് വര്‍ഷമായി റിവഷന്‍ ഹര്‍ജി തീരുമാനമാകാതെ കിടക്കുകയാണെന്ന് പ്രതികളിലൊരാളായ പിണറായി വിജയന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയാണെന്നും നന്ദകുമാറിന്റെ അഭിഭാഷകന്‍ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജി എത്രയും വേഗം പരിഗണിക്കണം എന്നായിരുന്നു ആവശ്യം. ലാവലിന്‍ കേസില്‍ അഴിമതി തെളിയിക്കാന്‍ കഴിയുന്ന സുപ്രധാന രേഖകള്‍ ലഭിച്ചു എന്നവകാശപ്പെട്ട് ജീവന്‍ എന്നയാള്‍ അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജിയും കോടതി പരിഗണക്കെടുക്കും. ഇതിനിടെ ഭരണം മാറിയത് ലാവലിന്‍ കേസില്‍ ഇതേ വരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളിലും മാറ്റത്തിനിടയാക്കും. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് പിണറായിയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് നിയമോപദേശം നല്‍കിയ സി പി സുധാകരപ്രസാദ്, വീണ്ടും അഡ്വക്കേറ്റ് ജനറലായി സര്‍ക്കാരിനെ ഹൈക്കോടതിയില്‍ നയിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒപ്പം ലാവലിന്‍ കേസില്‍ പിണറായിക്ക് വേണ്ടി വാദിച്ച അ‍ഡ്വ എം കെ ദാമോദരന്‍ സര്‍ക്കാരിന്റെ നിയമോപദേശകനായും രംഗത്തുണ്ട്.

click me!