ഉന്നാവോ കൂട്ടബലാത്സംഗക്കേസ്; ബിജെപി എംഎൽഎക്കെതിരെ സിബിഐ

Web Desk |  
Published : May 11, 2018, 11:50 AM ISTUpdated : Jun 29, 2018, 04:16 PM IST
ഉന്നാവോ കൂട്ടബലാത്സംഗക്കേസ്; ബിജെപി എംഎൽഎക്കെതിരെ സിബിഐ

Synopsis

ഉന്നാവോ കൂട്ടബലാത്സംഗക്കേസ്; ബിജെപി ബിജെപി എംഎൽഎക്കെതിരെ കുറ്റം നിലനിൽക്കുമെന്നു സിബിഐ

ദില്ലി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി എംഎൽഎക്കെതിരെ ബലാംത്സംഗകുറ്റം നിലനിൽക്കുമെന്നു സിബിഐയുടെ വിലയിരുത്തല്‍. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗര്‍ തന്റെ വീട്ടിൽവച്ച് കഴിഞ്ഞ വർഷം ജൂൺ നാലിനു പരാതിക്കാരിയെ പീഡിപ്പിച്ചെന്ന് സിബിഐ റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. 

ജോലി നൽകാമെന്നു പറഞ്ഞ് എംഎൽഎയുടെ കൂട്ടാളിയായ ശശി സിങ് പെൺകുട്ടിയെ സെൻഗറിന്റെ വീട്ടിലെത്തിച്ചു. ആദ്യം ചൂഷണം നടന്ന വിവരം പുറത്തുപറയാതിരുന്ന പെൺകുട്ടിയെ ജൂൺ 11 ന് ശുഭം ഗിൽ, അവധ് നാരായൺ, ബ്രിജേഷ് യാദവ് എന്നിവർ ചേർന്നു തട്ടിക്കൊണ്ടുപോയി. ജൂൺ 19 വരെ വാഹനത്തിലും മാനഭംഗത്തിനിരയാക്കുകയുമായിരുന്നു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണു സിബിഐ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. 

കേസിലെ പ്രതിയായ ബിജെപി എംഎല്എ  കുല്ദീപ് സിംഗ് സെന്‍ഗാറിനെ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജയിലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പ്രതിയെ ഉന്നാവോയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി, ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. പെണ്കുട്ടിയെ ബലാല്‍സംഗം ചെ്യത കേസിലും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലുമായി എംഎല്‍എയുടെ സഹോദരന് അടക്കം ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
മുസ്ലിങ്ങളല്ലാത്തവർ ആക്രമിക്കപ്പെടുന്നു, ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകർക്കുന്ന സർക്കാരെന്ന് ഷെയ്ഖ് ഹസീന