
തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിയുടെ ഉത്തരവ്. റെയ്ഞ്ച് ഐജിമാരോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ രാഷ്ട്രീയവത്കരണം നടക്കുന്നുവെന്ന ഇന്റാലിജൻസ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം ഇന്ന് കോഴിക്കോട് വടകരയിൽ തുടങ്ങിയ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പൊലീസ് അസോസിയേഷൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മാത്രമാണ് ഉയർന്നുകേട്ടത്. സമ്മേളനസ്ഥലത്തുള്ള സ്തൂപത്തിന്റെയ നിറവും മാറ്റിയിരുന്നു. നിറം മാറ്റത്തിന് പിന്നിൽ മുകളിൽ നിന്നുള്ള നിർദ്ദേശമൊന്നുമില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിയത്.
ഇന്റലിജന്സ് റിപ്പോര്‍ട്ടിന്റെ പേരിൽ ഭരണാനുകൂല അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ മുതിർന്നേക്കില്ല. സര്‍ക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. വരാപ്പുഴ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ താഴേക്കിടയിലുള്ളവരെ ബലിയാടാക്കിയെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. സമ്മേളനത്തിലുയരുന്ന എതിര്‍ സ്വരങ്ങള്‍ അവഗണിക്കാനാണ് സാധ്യത. ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിയും, ഡിജിപിയും പങ്കെടുക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam