അഭയ കേസ്; വിടുതല്‍ ഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച

Web Desk |  
Published : Mar 01, 2018, 12:10 PM ISTUpdated : Jun 08, 2018, 05:48 PM IST
അഭയ കേസ്; വിടുതല്‍ ഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച

Synopsis

തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്ന് വിധി പറയുമെന്നാണ് കരുതിയിരുന്നതെങ്കിലും രാവിലെ കേസ് പരിഗണിച്ച ജഡ്ജി വിധി പറയാന്‍ മാറ്റിവെയ്‌ക്കുകയാണന്ന് അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം ആറിലേക്ക് മാറ്റിവെച്ചു. ഫാ. തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്ന് വിധി പറയുമെന്നാണ് കരുതിയിരുന്നതെങ്കിലും രാവിലെ കേസ് പരിഗണിച്ച ജഡ്ജി വിധി പറയാന്‍ മാറ്റിവെയ്‌ക്കുകയാണന്ന് അറിയിക്കുകയായിരുന്നു.

കേസില്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് പ്രതികള്‍ ഏഴ് വര്‍ഷം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയ സി.ബി.ഐ കോടതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും, തേനിയിൽ ഒപിഎസ് പക്ഷത്തിന് സീറ്റ് വാഗ്ദാനം?
പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു