വെള്ളാപ്പള്ളിക്കെതിരായ തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥനും അഭിഭാഷകനും ഹൈക്കോടതിയുടെ വിമർശനം

By Web DeskFirst Published Mar 1, 2018, 11:47 AM IST
Highlights

നിലവിൽ ഹാജരാകുന്ന സർക്കാർ അഭിഭാഷകൻ തുടർന്ന് ഹാജരാകുന്നത് വിലക്കി

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനും സർക്കാർ അഭിഭാഷകനും ഹൈക്കോടതിയുടെ വിമർശനം. കേസിന്റെ അടിസ്ഥാന വിവരങ്ങൾ പോലും അന്വേഷണം ഉദ്യോഗസ്ഥന് അറിയില്ലെന്നായിരുന്നു വിമർശനം. 

കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ ഹാജരായ വിജിലൻസ് സി.ഐയോട് കേസിന്റെ  വിശദാംശങ്ങൾ   പഠിച്ച്  അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. തിങ്കളാഴ്ച  കേസിന്റെ മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് ഡയറി വാങ്ങി വെച്ചു. നിലവിൽ ഹാജരാകുന്ന സർക്കാർ അഭിഭാഷകൻ തുടർന്ന് ഹാജരാകുന്നത് വിലക്കിയ കോടതി ഡയറക്ടർ ജനറൽ  ഓഫ് പ്രോസിക്യൂഷൻ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു. തനിക്കെതിരായ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
 

click me!