രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Published : Oct 30, 2017, 06:51 AM ISTUpdated : Oct 04, 2018, 11:22 PM IST
രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Synopsis

കൊച്ചി: എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെ  ഉള്ളതാണെന്നും  സര്‍ക്കാര്‍ വാദിക്കുന്നു. 

അതേസമയം ഏഴ് കേസുകളും ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. തലശ്ശേിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റാണ് കേസിലെ ഹര്‍ജിക്കാര്‍. കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ ബന്ധുക്കളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കുടുംബവഴക്കുകള്‍ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ്ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്, പ്രതിച്ഛായക്ക് കളങ്കം, എഐഎഡിഎംകെ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്
നയതന്ത്ര രഹസ്യം വെളിപ്പെടുത്തി ട്രംപ്, ഇറാനുമായുള്ള വെടിനിർത്തൽ പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം