നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Web Desk |  
Published : Jan 21, 2017, 06:54 AM ISTUpdated : Oct 04, 2018, 08:08 PM IST
നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Synopsis

കുവൈറ്റിലെ നഴ്‌സിങ് ജോലികള്‍ക്കായി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ് അഡോള്‍ഫസിന്റെ സഹായത്തോടെ  വന്‍തുക വാങ്ങി നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ വിദേശത്തേക്ക് അയച്ചെന്നാണ് കേസ്. 19500 രൂപ വാങ്ങേണ്ടിടത്ത് പത്തൊന്‍പത് ലക്ഷത്തി അന്‍പതിനായിരം രൂപ വാങ്ങിയാണ് ഉതുപ്പ് വര്‍ഗീസും കൂട്ടരും ആളെക്കൊണ്ടുപോയത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ട പ്രൊട്ടക്ടര്‍ എമിഗ്രന്‍ഡ് അഡോള്‍ഫസ് ഗൂഡാലോചനയില്‍ പങ്കാളിയായെന്നും പദവി ദുര്‍വിനിയോഗം ചെയ്‌തെന്നുമുളള കണ്ടെത്തലിലാണ് ഒന്നാം പ്രതിയാക്കിയത്. അല്‍സറാഫ റിക്രൂട്ടിങ് ഏജന്‍സിലാണ് രണ്ടാം പ്രതി. ഇതിന്റെ ഉടമ ഉതുപ്പ് വര്‍ഗീസ് മൂന്നാം പ്രതിയാണ്. അല്‍സറാഫയിലെ ജീവനക്കാരായ   ജോസി, പ്രദീപ് എന്നിവരാണ് നാലും അഞ്ചും പ്രതികള്‍, ഹവാല ഇടപാടുകാരായ സുരേഷ് ബാബു, അബ്ദുള്‍ നാസര്‍ എന്നിവരാണ് ആറും ഏഴും പ്രതികള്‍. ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യയും അല്‍സറാഫയുടെ ചെയര്‍പേഴസണുമായ സൂസന്‍ തോമസാണ് എട്ടാം പ്രതി. വിദേശത്ത് കഴിയുന്ന ഉതുപ്പ് വ!ര്‍ഗീസിനെ രാജ്യത്തെത്തിക്കാനുളള ശ്രമം സിബിഐ തുടരുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്റര്‍പോളിന്റെ സഹായത്തോടെ അബുദാബിയില്‍വെച്ച് ഇയാളുടെ പാസ്‌പോര്‍ട് തടഞ്ഞുവെച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ ദൗത്യത്തിന് പിന്തുണ തേടിയെന്ന് മേയർ വിവി രാജേഷ്; ആലപ്പുഴയിലെ വീട്ടിലെത്തി ജി സുധാകരനെ കണ്ടു, പൊന്നാടയണിയിച്ചു
വര്‍ഗീയ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി