സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് കവര്‍ച്ച; അഞ്ച് പേര്‍ പിടിയില്‍

Published : Jan 15, 2017, 05:47 PM ISTUpdated : Oct 04, 2018, 06:28 PM IST
സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ്  കവര്‍ച്ച; അഞ്ച് പേര്‍ പിടിയില്‍

Synopsis

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ഹൈദരാബാദ് മുത്തൂറ്റ് ശാഖയിൽ നിന്ന് സ്വർണം കവർന്ന കേസിൽ അഞ്ച് പ്രതികൾ പിടിയിൽ.40 പവൻ സ്വർണമാണ് പ്രതികള്‍കവർന്നത്. മൂന്നര കിലോ സ്വർണവും 5 ലക്ഷം രൂപയും പ്രതികളില്‍ നിന്നും കണ്ടെടുത്തു.

കഴിഞ്ഞമാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈദരാബാദ് മുത്തൂറ്റ് ശാഖയിൽ രാവിലെ എത്തിയ അഞ്ചംഗ സംഘം സിബിഐ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി.മോഷണക്കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി എത്തിയതാണെന്നും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.ലോക്കറുകളില്‍സുക്ഷിച്ച സ്വര്‍ണം കൈക്കലാക്കിയ സംഘം ഓഫീസിലെ ജോലിക്കാർ എതിർത്തപ്പോൾ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ജീവനക്കാരെ കുളിമുറിയിൽ പൂട്ടിയിട്ട സംഘം തെളിവു നശിപ്പിക്കുന്നതിനായി സിസിടിവി ക്യാമറകളുടെ ഹാർഡിസ്കും കൈക്കലാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്.

പതിനാറംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന് ശേഷമാണ് പ്രതികല്‍വലയിലായത്.മോഷണശേഷം സംഘം രക്ഷപ്പെട്ട കാറിന്‍റെ നമ്പർപ്ലേറ്റ് മാറ്റിയതാണ് കേസിൽ വഴിത്തിരിവായത്. 15 കിലോമീറ്റര്‍പിന്നിട്ട ശേഷം മഹാരാഷ്ട്ര രജിസ്റ്റ്രേഷൻ നമ്പ‌ർ പ്ലേറ്റ് ആന്ത്രാപ്രദേശ് രജിസ്ട്രേഷനായി മാറിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെളിഞ്ഞതോടെ അന്വേഷണം പുതിയ ദിശയിലായി.ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രതികളെക്കുരിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു.ഏകദേശം 10 കോടി വിലമതിക്കുന്ന സ്വർണമാണ് മോഷ്ടിച്ചത്. ഇനി  മോഷ്ടിച്ച സ്വർണം കണ്ടെടുക്കുകയാണ് പോലീസിന്‍റെ മുമ്പിലുള്ള വെല്ലുവിളി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ