മൂല്യനിര്‍ണയത്തിൽ വീഴ്ച വരുത്തിയ 130 അധ്യാപകര്‍ക്കെതിരെ നടപടിയെടുത്ത് സിബിഎസ്ഇ

Web Desk |  
Published : Jun 29, 2018, 02:11 PM ISTUpdated : Oct 02, 2018, 06:48 AM IST
മൂല്യനിര്‍ണയത്തിൽ വീഴ്ച വരുത്തിയ 130 അധ്യാപകര്‍ക്കെതിരെ നടപടിയെടുത്ത് സിബിഎസ്ഇ

Synopsis

മൂല്യനിര്‍ണത്തിൽ വീഴ്ച വരുത്തിയ 130 അധ്യാപകര്‍ക്കെതിരെ നടപടി

ദില്ലി: ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിൽ വീഴ്ച വരുത്തിയ അധ്യാപകര്‍ക്കെതിരെ സിബിഎസ്ഇയുടെ അച്ചടക്ക നടപടി. തിരുവനന്തപുരം മേഖലയിലെ ഒരാളടക്കം 130 അധ്യാപകര്‍ക്കെതിരെയാണ് നടപടി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിൽ വീഴ്ചവരുത്തിയ അധ്യാപകര്‍ക്കെതിരെയാണ് നടപടി. 

വിദ്യാര്‍ഥികള്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിൽ 55 മാര്‍ക്ക് വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. മൂല്യനിര്‍ണയത്തിൽ ഗുരുതരമായ അശ്രദ്ധ കാട്ടി, വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കി , സി.ബി.എസ്.ഇയുടെ സല്‍പ്പേര് നശിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ അടക്കമുള്ള നടപടികള്‍ എടുത്തത്. 

ചെന്നൈ മേഖലയിൽ 14 പേര്‍ക്കെതിരൊയാണ് നടപടി. പറ്റ്ന മേഖലയിലാണ് ഏറ്റവുമധികം പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. 45 പേര്‍ക്കെതിരെയാണ് നടപടി. ഡെറാഡുണിൽ 27 പേര്‍ക്കെതിരെയും അലഹബാദിൽ 11 പേര്‍ക്കെതിരെയും നടപടിയെടുത്തു. 

കൂടുതൽ അധ്യാപകര്‍ക്കും കോഓഡിനേറ്റര്‍മാര്‍ക്കും സ്കൂളുകൾക്കും എതിരെ മേഖലാ ഓഫിസുകള്‍ നടപടിയെടുത്തേക്കും. പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ സിബിഎസ്ഇയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്
'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ