
മേരിലാന്‍ഡ്: മോഷണം പതിവായതിനെ തുടര്‍ന്നാണ് വാഷിംഗ്ടണ്ണിനടുത്തുള്ള മേരിലാന്‍ഡില്‍ നിന്ന് പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. ഇങ്ങനെ ചെറുതും വലുതുമായ നിരവധി മോഷണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടയില്‍ പുറത്തുവന്ന ഒരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇപ്പോള്‍.
ഒരു വീടിന്റെ കാര്‍ പോര്‍ച്ചില്‍ വച്ചിരുന്ന വലിയ ടി വി, ബോക്‌സോടെ എടുത്ത് ഓടുന്ന കള്ളനാണ് ദൃശ്യത്തിലുള്ളത്. വീട്ടുകാരറിയാതെ എളുപ്പത്തില്‍ ടി വി കടത്താനായിരുന്നു പദ്ധതി. തുടര്‍ന്ന് നടന്നത് കാണൂ...
പിടിയിലൊതുങ്ങാത്ത ടി വിയുടെ പെട്ടി ഇടയ്ക്കിടെ കള്ളന്റെ കയ്യില്‍ നിന്ന് താഴെ പോകുന്നുണ്ട്. ഒടുവില്‍ പെട്ടി കാറ് വരെയെത്തിച്ചപ്പോഴും അവിടെയും തിരിച്ചടി. കാറിന്റെ ഡിക്കിയിലേക്ക് പെട്ടി വയ്ക്കാനാകുന്നില്ല. എങ്ങനെയെങ്കിലും സ്ഥലത്ത് നിന്ന് പോകണമെന്നുള്ളത് കൊണ്ട് കാറിന്റെ പിന്‍സീറ്റില്‍ ഡോറ് പോലും അടയ്ക്കാന്‍ തുനിയാതെ ടി വിയുമായി കള്ളന്‍ രക്ഷപ്പെടുന്നതാണ് വീഡിയോ.
ചെറിയ അശ്രദ്ധകള്‍ ഇത്തരം കവര്‍ച്ചകളിലേക്ക് വഴിവയ്ക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് മോഷണദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാക്കള്‍ക്കായി ഇവര്‍ അന്വേഷണവും നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam