സാന്റാ മാർത്ത ഡിസ്പെൻസറിയിലെ കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് പോപ്പ് ഫ്രാൻസിസ്

Published : Dec 17, 2018, 11:39 PM IST
സാന്റാ മാർത്ത ഡിസ്പെൻസറിയിലെ കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് പോപ്പ് ഫ്രാൻസിസ്

Synopsis

സ്വയം എളിമപ്പെടുന്നവർക്കേ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ‌ കഴിയൂ എന്നും ചികിത്സാലയങ്ങളിലെ ചൈതന്യം എല്ലാവരും ജീവിതത്തിൽ പകർത്തണമെന്നും പാപ്പ പിറന്നാൾ സന്ദേശമായി പറഞ്ഞു.   


വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ആരോ​ഗ്യ പരിരക്ഷ കേന്ദ്രത്തിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നു ആ​ഗോള കത്തോലിക്കാ സഭാ തലവൻ പോപ്പ് ഫ്രാൻസിസിന്റെ 82-ാം പിറന്നാൽ. സാന്റാ മാർത്ത പീഡിയാട്രിക് സെന്ററിൽ കേക്ക് മുറിച്ചും സന്ദേശം നൽകിയും പോപ്പ് പിറന്നാൾ ആഘോഷിച്ചു. സ്വയം എളിമപ്പെടുന്നവർക്കേ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ‌ കഴിയൂ എന്നും ചികിത്സാലയങ്ങളിലെ ചൈതന്യം എല്ലാവരും ജീവിതത്തിൽ പകർത്തണമെന്നും പാപ്പ പിറന്നാൾ സന്ദേശമായി പറഞ്ഞു. 

കത്തോലിക്കാ സഭയുടെ 266-ാമത്തെ പാപ്പയാണ് പോപ്പ് ഫ്രാൻസിസ്. പോൾ ആറാമൻ ഹാളിൽ നടന്ന ആഘോഷത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. ഒരു മണിക്കൂറോളം കുട്ടികൾക്കൊപ്പം അദ്ദേഹം ചെലവഴിച്ചു. മൂന്നാം തവണയാണ് സാന്റാ മാർത്തയിലെ കുഞ്ഞുങ്ങൾക്കൊപ്പം പോപ്പ ഫ്രാൻസിസ് പിറന്നാൾ ആഘോഷിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ