
വഴിക്കടവ് പെട്രോള്‍ പമ്പിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐക്കും രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിയിരുന്നു. എസ്.ഐ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലുമാണ്. മര്‍ദ്ദനത്തില്‍ എസ്.ഐ നിലത്തു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനു ശേഷമായിരുന്ന വെടിവെപ്പ്. ജാഗ്രത പാലിക്കേണ്ട പെട്രോല്‍ പമ്പില്‍ വെച്ച് എസ്.ഐ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
ബൈക്കുകള്‍ കൂട്ടിമുട്ടിയ കേസില്‍ കണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെട്ടെന്ന സംശയത്തിലാണ് ഡി.വൈ.എഫ്.ഐ ഭാരവാഹികൂടിയായ ജിതിനേയും സഹോദരന്‍ സുബിനെയും. പൊലീസ് സംഘം കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചത് ഇതിനിടയിലായിരുന്നു സംഘര്‍ഷവും വെടിവെപ്പും പ്രകോപനമില്ലാതെ എസ്.ഐ ഹരികൃഷ്ണന്‍ ആക്രമിക്കുകയായിരുന്നുവെന്നും ഇദ്ദേഹത്തിന് എതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നു എന്നുമാണ് സി.പി.എം വ്യക്തമാക്കുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം നടത്തുന്ന നടപടികളാണ് നടന്നതെന്ന മറുവാദവും ഉയരുന്നുണ്ട്. സംഭവത്തിന് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ദൃക്‌സാക്ഷികളായി ഉണ്ടായിരുന്നത് അതുകൊണ്ടു തന്നെയാണ് പെട്രോള്‍ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാകുന്നതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam