സ്വര്‍ണം വാങ്ങാനെന്ന വ്യാജേന സ്ത്രീകളുടെ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published : Nov 05, 2016, 05:41 PM ISTUpdated : Oct 04, 2018, 05:48 PM IST
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന സ്ത്രീകളുടെ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Synopsis

പതിനൊന്ന് മണിയോടെയാണ് ബലഗാവിയിലെ കോട്ട എന്ന സ്ഥലത്തുള്ള  അലങ്കാര്‍ ജ്വല്ലറിയില്‍ മൂന്ന് സ്‌ത്രീകള്‍ സ്വര്‍ണം വാങ്ങാനാണെന്ന വ്യാജേന എത്തിയത്. മൂന്ന് പേരും ഒരുമിച്ച് നിന്ന് ഏറെ നേരം ജ്വല്ലറിയിലുണ്ടായിരുന്ന ജീവനക്കാരനുമായി സംസാരിച്ചു. തുടര്‍ന്ന് വിവിധ ആഭരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അവ പുറത്തെടുത്ത് കാണിക്കുവാന്‍ ആവശ്യപ്പെട്ടു. സ്‌ത്രീകളുടെ ആവശ്യമനുസരിച്ച് ജീവനക്കാരന്‍ മാല ഇവര്‍ക്ക് ഭംഗി നോക്കുന്നതിനായി കൈമാറി. ഇത്തരത്തില്‍ കുറേ മാലകള്‍ പരിശോധിക്കുന്നതിനിടെയിലാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. ഒരാള്‍ മാലയെടുത്ത് കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലുണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഘം കടയില്‍ നിന്ന് പോയതിന് ശേഷമാണ് ജ്വല്ലറിയിലുണ്ടായിരുന്നവര്‍ മാല, മോഷണം പോയ വിവരം അറിഞ്ഞത്. 80,000 രൂപ വിലമതിക്കുന്ന മാലയാണ് മോഷണം പോയതെന്നാണ് ജ്വല്ലറിയുടമ പറയുന്നത്. സംഭവത്തില്‍ ബലഗാവി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മംഗളുരുവിലെ രഥസ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയില്‍ ഉച്ചയോടെയെത്തിയയാള്‍ കടയിലുണ്ടായിരുന്നയാളോട് ആഭരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഒരു സ്വര്‍ണ ചെയിന്‍ നല്‍കി അടുത്ത ആഭരണമെടുക്കാന്‍ തിരിഞ്ഞപ്പോള്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയയാള്‍ കയ്യിലുണ്ടായിരുന്ന ആഭരണവുമായി കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മംഗളുരു പൊലീസ് മോഷ്‌ടാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
അതീവ ജാഗ്രതയോടെ ഇന്ത്യ, നീണ്ട 17 വർഷം അഭയാർത്ഥിയായി കഴിഞ്ഞ താരിഖ് റഹ്മാൻ തിരികെ ബംഗ്ലാദേശിലെത്തി; വധഭീഷണി മുഴക്കി ജമാഅത്തെ ഇസ്ലാമി