സ്വകാര്യബസുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

By Web DeskFirst Published Jun 20, 2018, 4:21 PM IST
Highlights
  • സ്ത്രീകളോട് മോശം പെരുമാറ്റം
  • പോക്കറ്റടിയും അതിക്രമവും കൂടുന്നു
  • ഗതാഗത കമ്മീഷണറോട് അഭിപ്രായം  തേടി

തിരുവനന്തപുരം: സംസ്ഥാനത്ത്  സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. കാമറ സ്ഥാപിക്കുന്ന കാര്യത്തിൽ ഗതാഗത കമ്മീഷണർ ഒരു മാസത്തിനുള്ളിൽ അഭിപ്രായം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസുകളിൽ പോക്കറ്റടിയും സ്ത്രീകളോടുള്ള മോശം പെരുമാറ്റവും വർധിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഗതാഗത കമ്മീഷണറോട് അഭിപ്രായം  തേടിയത്.

സിസിടിവി സ്ഥാപിക്കുന്നത് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ് അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിൽ ഓടുന്ന സ്വകാര്യബസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി.

click me!