ഗോള്‍ഡ് കവറിങ് സ്ഥാപനത്തിലെ മോഷണ ദൃശ്യം പുറത്ത്

By remya rFirst Published Jul 22, 2016, 1:28 PM IST
Highlights


തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറയിലെ ഗോള്‍ഡ് കവറിങ് ആഭരണ സ്ഥാപനത്തില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ ആഭരങ്ങള്‍ കവര്‍ന്ന പ്രതിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ജുംകാസ് ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്

വടക്കാഞ്ചേരി ഓട്ടുപാറയിലെ ഗോള്‍ഡ് കവറിങ് ആഭരണ ശാലയില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മോഷണം നടന്നത്. രണ്ട് ലക്ഷത്തിലധികം രൂപവരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ വ്യക്തമാണ്. നാല്പത് വയസ്സിലേറെ പ്രായമുള്ള ഒരാള്‍ ആഭരണ ശാലയുടെ പൂട്ടുപൊളിച്ചാണ് അകത്തു കടന്നത്. കൈയ്യില്‍ കരുതിയിരുന്ന ബാഗില്‍ ആഭരണങ്ങള്‍ ശേഖരിക്കുന്നത് പതിമൂന്നു മിനുറ്റ് നീളുന്ന ദൃശ്യങ്ങളിലുണ്ട്. ഭിത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കൈയ്യില്‍ കരുതിയിരുന്ന ബാഗില്‍ നിറച്ചു. പിന്നീട് ആഭരണ ശാലയില്‍ നിന്നും ബാഗ് കൈക്കലാക്കി ആഭരണങ്ങള്‍ നിറച്ച് പുറത്തുകടന്നു. നേരം പുലര്‍ന്ന് പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് സമീപത്തെ കട ഉടമകള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കടയുടമ വിവരം അറിയുന്നത്. ഉടമയുടെ പരാതിയില്‍ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിയെ കണ്ടത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

click me!