ഡിസംബർ 30 ന് ശേഷവും പഴയ നോട്ട് നിക്ഷേപിക്കാനുള്ള സൗകര്യം കേന്ദ്രം പരിഗണിക്കുന്നു

By Web DeskFirst Published Dec 28, 2016, 12:53 AM IST
Highlights

ദില്ലി: നോട്ട് അസാധുവാക്കലിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര മന്ത്രിസഭാ ഇന്ന് യോഗം ചേരും. നിലവിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. വ്യക്തമായ കാരണം കാണിക്കുന്നവർക്ക് ഡിസംബർ 30 ന് ശേഷവും പഴയ നോട്ട് നിക്ഷേപിക്കാനുള്ള സൗകര്യം നൽകുന്ന കാര്യം മന്ത്രിസഭാ യോഗം ആലോചിക്കും.

അസാധു നോട്ടുകൾ കൈവശം വയ്ക്കുന്നതിന് പിഴ ചുമത്താൻ  ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യവും ചർച്ച ചെയ്യും. ഇന്നലെ നീതി ആ യോഗിന്റെ യോഗത്തിൽ സാമ്പത്തിക വിദഗധരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.

click me!