
കേന്ദ്രരഹസ്യാന്വേഷണവിഭാഗത്തിന്റേയും റോയുടേയും സംയുക്തയോഗമാണ് ദില്ലില്‍ ചേര്‍ന്നത്. കേരളത്തിളെ യുവാക്കള്‍ നാടുവിട്ടതായിരുന്നു ഇന്നത്തെ യോഗത്തിലെ പ്രധാനചര്‍ച്ച. സംസ്ഥാനത്ത് നിന്നും നാടുവിട്ടവര്‍ ഐ എസില്‍ ചേര്‍ന്നോ എന്ന കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണമില്ല. ഇക്കാര്യം പരിശോധിക്കാന്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടും. കേസിലെ ഇതുവരെയുള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് യോഗം വിലയിരുത്തി. എന്‍ഐഎ അന്വേഷണം വേണമോ എന്ന് സംസ്ഥാനസര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുവാക്കളെ സംശയാസ്പദമായി രീതിയില്‍ കാണാതായിട്ടുണ്ട്. ഇത് ഗൗരവമായി കാണണം. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നില്‍കിയിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് ഇന്റലിജന്‍സ് മേധാവി എ ഡി ജി പി ആര്‍ ശ്രീലേഖയാണ് പങ്കെടുത്തത്. ജമ്മുകാശ്മീര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധകള്‍ ഒഴികെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇതിനിടെ ഐഎസ് അനുഭാവമുള്ള രണ്ട് പേരെ ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. യാസിര്‍ നിയാമത്തുള്ള, അത്തൗള്ള റഹ്മാന്‍ എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇതില്‍ യാസിര്‍ ഐഎസിന്റെ ഹൈദരബാദ് മേഖല തലവന്‍ ആണെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐഎസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം വന്നിരുന്നത് ഇവര്‍ വഴിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് രാജ്യത്തെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നമെന്ന പ്രതീക്ഷയിലാണ് സുരക്ഷ ഏജന്‍സികള്‍. കഴിഞ്ഞ മാസം എഎന്‍ഐ ഹൈദരാബാദില്‍ നടത്തിയ റെയ്ഡില്‍ ഐഎസ് അനുഭാവമുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam