ഐഎസ് കൊല്ലുന്നത് ഇസ്ലാമിനെത്തന്നെയെന്ന് മദനി

Web Desk |  
Published : Jul 12, 2016, 12:18 PM ISTUpdated : Oct 04, 2018, 07:39 PM IST
ഐഎസ് കൊല്ലുന്നത് ഇസ്ലാമിനെത്തന്നെയെന്ന് മദനി

Synopsis

കൊല്ലം: ഐഎസ് കൊല്ലുന്നത് ഇസ്ലാമിനെ തന്നെയാണെന്ന്  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കൊല്ലത്ത് പറഞ്ഞു. സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തിയ മദനി ഇന്ന് രാത്രി പത്ത് മണിക്ക് ബംഗലൂരുവിലേക്ക് തിരിക്കും.

ബംലഗുരുവിലേക്ക് പോകാന്‍ അന്‍വാര്‍ശ്ശേരിയില്‍ നിന്നും ഇറങ്ങുന്നതിന് തൊട്ടുമുന്പ് നടന്ന പ്രത്യേക പ്രാര്‍ത്ഥനാ സംഗമത്തിലാണ് മദനി ഐഎസിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ യുവാക്കള്‍ ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് പോകുന്നത് വേദനാജനകമാണ്. ഇസ്ലാമിക മൂല്ല്യങ്ങളുമായി പുലബന്ധം പോലും പുര്‍ത്താത്ത സംഘടനയാണ് ഐഎസ് എന്നും മദനി പറഞ്ഞു.

നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകന്പടിയോടെയാണ് മദനി അന്‍വാര്‍ശ്ശേരിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചത്. രാത്രി പത്തിനുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദനി ബംഗലുരിവിലേക്ക് മടങ്ങും. കര്‍ണാടക കേരള പൊലീസുകളുടെ സംയുക്ത സുരക്ഷാ വലയമാണ് മദനിക്കായി യാത്രയിലുടനീളം ഒരുക്കിയിട്ടുള്ളത്. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് മുന്പ് മദനിയെ ബംഗലുരുവിലെത്തിക്കണം. ബംഗലുരു സ്‌ഫോടനക്കേസിന്റെ വിചാരണ പുനരാരംഭിക്കുന്ന വരുന്ന ശനിയാഴ്ച പ്രത്യേക  എന്‍ഐഎ കോടതിയില്‍ മദനി ഹാജരാകും. മദനി കേരളത്തിലേക്ക വന്നപ്പോള്‍ നെടുന്പാശ്ശേരി വിമാനത്തിവാളത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ബംഗലുരു പൊലീസ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്