ഒരു മണിക്കൂര്‍ വിമാന യാത്രക്ക് 2500 രൂപ; ഉഡാന്‍ പദ്ധതിയുടെ ആനുകൂല്യം കേരളത്തിന് നഷ്ടമാകും

By Web DeskFirst Published Mar 30, 2017, 11:42 AM IST
Highlights

ദില്ലി: 2500 രൂപയ്ക്ക് ഒരു മണിക്കൂര്‍ വിമാന യാത്ര ചെയ്യാനാകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ആനുകൂല്യം ആദ്യ ഘട്ടത്തില്‍ കേരളത്തിന് കിട്ടില്ല. കേരളത്തില്‍ ഇടത്തരം ചെറുകിട വിമാനത്താവളങ്ങളില്ലാത്തതാണ് പദ്ധതിയില്‍ നിന്ന് പുറത്താകാന്‍ കാരണം. ഉഡാന്‍ പ്രകാരമുള്ള ആദ്യ വിമാനം അടുത്തമാസം മുതല്‍ സര്‍വ്വീസ് തുടങ്ങും

സര്‍ക്കാര്‍ സബ്‌സിഡിയോടെ 50 ശതമാനം സീറ്റുകളില്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2,500 രൂപ മാത്രം ചെലവാകുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പദ്ധതിയാണ് ഉഡാന്‍ അഥവാ Ude Desh ka Aam Naagrik. ആഴ്ചയില്‍ ഏഴില്‍ താഴെ മാത്രം സര്‍വ്വീസ് നടത്തുന്ന ചെറുകിട ഇടത്തരം വിമാനത്താവളങ്ങളില്ലാത്തതിനാല്‍ പദ്ധതിയുടെ ആനുകൂല്യം കേരളത്തിന് കിട്ടില്ല. 

ദക്ഷിണേന്ത്യയില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് ബംഗലൂരുവിലേക്കും  ചെന്നൈയിലേക്കും പോണ്ടിച്ചേരിയിലേക്കും സര്‍വ്വീസുണ്ട്. ആദ്യഘട്ടത്തില്‍ 45 ചെറുകിടഇടത്തരം വിമാനത്താവളങ്ങളെ പ്രധാന വിമാനത്താവളങ്ങുമായി ബന്ധിപ്പിക്കും. 

128 പാതകളിലാണ് സര്‍വ്വീസ്. 19 മുതല്‍ 78 സീറ്റുകളിലുള്ള വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.  സ്‌പൈസ് ജെറ്റ്, ടര്‍ബോ മേഘാ, എയര്‍ ഡെക്കാന്‍. അലയന്‍സ് എയര്‍, എയര്‍ ഒഡീഷ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. 


 

click me!