
പാലക്കാട്: കഞ്ചിക്കോട് ഇരുമ്പുരുക്ക് ഫാക്ടറിയായ പാരഗണ്‍ സ്റ്റീല്‍സില്‍ പൊട്ടിത്തെറി. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഭവത്തെ തുടര്‍ന്ന് ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ബഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഉത്തരവിട്ടു.
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാരഗണ്‍ സ്റ്റീല്‍സില്‍ രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ഇരുമ്പുരുക്കാനുപയോഗിക്കുന്ന ഫര്‍ണസ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് കമ്പനി ഉടമകള്‍ നല്‍കുന്ന വിവരം. മതിയായ സുരക്ഷാ മുന്‍കരുതലുകളില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു.
ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. അപകടമുണ്ടായ സാഹചര്യത്തില്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി വെക്കാനും തൊഴിലാളികളെ മാറ്റാനും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വിഭാഗം ജോ. ഡയറക്ടര്‍ ഉത്തരവിട്ടു. പുതുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ സ്‌റ്റോപ് മെമ്മോ അവഗണിച്ചാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam