
ദില്ലി: കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചു. റിപ്പോർട്ട് കേരളത്തിന് അയച്ചു. പെരിങ്ങൽകുത്ത് ഡാമിൽ മാറ്റങ്ങൾ വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കേരളത്തിലെ പ്രളയത്തിനിടെ പെരിങ്ങൽകുത്ത് ഡാമിൽ വെള്ളം കവിഞ്ഞൊഴുകിയത് അശങ്കയുയർത്തിയ കാഴ്ചയായിരുന്നു.
ഷോളയാർ, പറമ്പികുളം, തുണക്കടവ് ഡാമുകളിൽ നിന്ന് പുറത്തേക്കൊഴുക്കിയ വെള്ളവും പെരിങ്ങൽകുത്തിലെത്തി. ആഗസ്റ്റ് പതിനാറിന് സ്പിൽവേ വഴി പുറത്തേക്കൊഴുക്കാവുന്നതിലും കൂടുതൽ വെള്ളം ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇതാണ് ഡാമിനു മുകളിലൂടെ വെള്ളം പുറത്തേക്കൊഴുകിയതിനു കാരണം. ഡാമിൻറെ ഡിസൈനിൽ മാറ്റം ആലോചിക്കണം. സ്പിൽവേയും ശേഷി കൂട്ടണം ഇതാണ് റിപ്പോർട്ടിലെ നിർദ്ദേശം.
ഡാമുകൾ തുറന്നതല്ല പ്രളയത്തിനു കാരണമെന്ന ജലകമ്മീഷൻ കണ്ടെത്തൽ ജലവിഭവ മന്ത്രാലയം അംഗീകരിച്ചു. റിപ്പോർട്ട് കേരള സർക്കാരിന് അയച്ച ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ജൂൺ ഒന്നു മുതൽ പത്തൊമ്പത് വരെ 42 ശതമാനം കൂടുതൽ മഴ കേരളത്തിൽ പെയ്തു. 15-17 തീയതികളിലാണ് ഇതിൽ പകുതി മഴ രേഖപ്പെടുത്തിയത്.
കാലവർഷം തുടങ്ങുമ്പോൾ തന്നെ പ്രളയം തടയാനുള്ള ആലോചന വേണം. ഡാമുകളുടെ മാനദണ്ഡം നിശ്ചിയിക്കുമ്പോൾ ഇതും കണക്കിലെടുക്കണം. അതേ സമയം കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിൻറെ നിഗമനത്തിനു വിരുദ്ധമാണ് ജലകമ്മീഷൻ കണ്ടെത്തൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam