സ്ഥലം നല്‍കിയാല്‍ തിരുവനന്തപുരത്ത് കോച്ച് ടെര്‍മിനല്‍ നിര്‍മ്മിക്കാമെന്ന് കേന്ദ്രം

Published : Sep 26, 2017, 06:39 PM ISTUpdated : Oct 05, 2018, 02:23 AM IST
സ്ഥലം നല്‍കിയാല്‍ തിരുവനന്തപുരത്ത് കോച്ച് ടെര്‍മിനല്‍ നിര്‍മ്മിക്കാമെന്ന് കേന്ദ്രം

Synopsis

ദില്ലി: സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ നേമത്ത് റെയില്‍വേ  കോച്ച് ടെര്‍മിനല്‍ നിര്‍മ്മിക്കാമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഒ രാജഗോപാല്‍ എം.എല്‍.എയ്‌ക്ക് ഉറപ്പ് നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍  അറ്റകുറ്റപ്പണിക്കും മറ്റുമായി ട്രെയിനുകള്‍ നിര്‍ത്തിയിടുന്നത് അസൗകര്യമുണ്ടാക്കുന്നത് പരിഹരിക്കാനാണ് നേമത്ത് കോച്ച് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. 150 കോടി രൂപയെങ്കിലും പദ്ധതിക്ക് ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് അധിക പ്ലാറ്റ്ഫോമുകള്‍ ഇതിനായി നിര്‍മ്മിക്കണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ ബ്ലോക്ക് മണിക്കൂറുകളോളം ഇരുട്ടിലായി; വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
ഇടപ്പള്ളി റീഗൽ ജ്വല്ലറിയിൽ ആറര പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചത് ജീവനക്കാരനെന്ന് പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്തു