ചൈനീസ് അതിര്‍ത്തിയിൽ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാൻ ഇന്ത്യ

Published : Aug 21, 2017, 12:13 PM ISTUpdated : Oct 04, 2018, 07:59 PM IST
ചൈനീസ് അതിര്‍ത്തിയിൽ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാൻ ഇന്ത്യ

Synopsis

ന്യൂ‍ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിൽ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. റോഡ് നിര്‍മ്മാണച്ചുമതലയുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് കൂടുതൽ അധികാരം നൽകും. അതിനിടെ ല‍‍ഡാക്കിലെത്തിയ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് മുതിര്‍ന്ന കമാൻഡര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി

സിക്കിമിലെ ദോക്‍ലാമിലും ലഡാക്കിലെ പാങ്ങോങിലും ചൈന പ്രകോപനം തുടരുന്നതിനിടെയാണ് അതിര്‍ത്തിയിൽ കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയത്. ഇന്ത്യ – ചൈന ബോർഡർ റോഡ്സ് പദ്ധതിയ്ക്കു  കീഴിൽ 61 തന്ത്രപ്രധാന റോഡുകൾ നിർമിക്കും. 3,409 കിലോമീറ്റർ നീളത്തിലുളള റോഡ് വേഗത്തിൽ പൂര്‍ത്തിയാക്കും.

നിർമാണത്തിനായുള്ള യന്ത്രസാമഗ്രികൾ വാങ്ങാൻ 100 കോടി വരെ ചെലവഴിക്കാൻ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് അധികാരം നൽകും.  തദ്ദേശീയമായ യന്ത്രങ്ങളും സാമഗ്രികളും വാങ്ങാൻ 705 കോടി വിനിയോഗിക്കാം. അതിര്‍ത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ലഡാക്കിലെത്തിയ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ,സൈനിക സന്നാഹങ്ങൾ കരസേന മേധാവി വിലയിരുത്തി. ലേയിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സൈനികര്‍ക്ക് രാഷ്ട്രപതിയുടെ ബഹുമതി നൽകി. സൈന്യത്തിന്‍റെ അഭിവാദ്യം സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ദില്ലിക്ക് പുറത്തുള്ള രാംനാഥ് കോവിന്ദിന്‍റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണ് ലേയിലേത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽദോസ് കുന്നപ്പിള്ളിയോട് 'പ്രതികാരം' തീർത്തു; എംഎൽഎ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കാത്തത് കാരണം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്