
നോട്ടിംഗ്ഹാം: നിലവില്‍ ബ്രസീലിന്‍റെ ഏറ്റവും മികച്ച താരമായി വാഴ്ത്തപ്പെടുന്ന കളിക്കാരനാണ് നെയ്മര്‍. എന്നാല്‍, റഷ്യന്‍ ലോകകപ്പില്‍ വാഴ്ത്തപ്പെടലുകളേക്കാള്‍ ഏറെ നെയ്മര്‍ക്ക് വിമര്‍ശനങ്ങളാണ് കൂടുതലും ലഭിച്ചത്.
അത് കളിയുടെ കാര്യത്തിലല്ല, ചെറിയ ഫൗള്‍ ആണെങ്കില്‍ കൂടെ അനാവശ്യമായി അഭിനയിക്കുന്ന കളിക്കാരനാണ് നെയ്മറെന്ന് പല കളികള്‍ കഴിഞ്ഞപ്പോഴും വിമര്‍ശകര്‍ കൂരമ്പകുളേയ്തു. ഇതിനിടെ ഗ്രൗണ്ടില്‍ കിടന്ന് ഉരുള്ളുന്ന നെയ്മര്‍ ചലഞ്ചിനും സാമൂഹ്യ മാധ്യമങ്ങളില്‍ തുടക്കമിട്ടിരുന്നു.
പക്ഷേ, ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചഹാല്‍ നടത്തിയത് നെയ്മറിനെ കളിയാക്കി കൊണ്ടുള്ള പ്രകടനമാണോയെന്നാണ് ഇപ്പോള്‍ ഫുട്ബോള്‍, ക്രിക്കറ്റ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
കളിക്കിടെ പാണ്ഡ്യയുടെ ഏറ് കൊണ്ട് വീണ ചഹാല്‍ മുട്ടിന്‍റെ അവിടെ കെെ കൊണ്ട് താങ്ങി ഗ്രൗണ്ടിലൂടെ ഉരുളുകയായിരുന്നു. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍ അടക്കം ഇത് നെയ്മറിനെ കളിയാക്കിയതാണെന്നുള്ള തരത്തില്‍ പ്രതികരണവുമായി എത്തുകയും ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam