രാജീവ് വധം: ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

By Web DeskFirst Published Oct 31, 2017, 7:36 AM IST
Highlights

തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.  ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യുഷന്‍ നിലപാട്. 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.  

രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ  ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചിരുന്നു.  ഫോണ്‍ രേഖകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.  

ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും കസ്റ്റഡിയില്‍ എടുക്കണമെന്നുമായിരുന്നു പ്രോസിക്യുഷന്റെ നിലപാട്. അഭിഭാഷകന്‍ എന്ന നിലയിലാണ്  പ്രതികളുമായി സംസാരിച്ചതെന്നാണ്  ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

click me!