സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എംഎ മണി

തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എംഎം മണി. എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോയതിൽ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്തണ്, രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വർഷങ്ങളായി രാജേന്ദ്രൻ പാർട്ടിയിലില്ല. ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രന് കഴിയില്ല. എംഎം മണി പോയാൽ പോലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല.അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും എംഎം മണി പ്രതികരിച്ചു.

മുൻ ദേവികുളം എംഎൽഎ രാജേന്ദ്രൻ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തിയാണ് ബിജിപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അം​ഗത്വം സ്വീകരിച്ചത്. നീലംപേരൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ സന്തോഷും ബിജെപി യിൽ ചേർന്നു. താൻ പ്രമുഖൻ അല്ലെന്നും സിപിഎമ്മിനെ ഒരു കാലത്തും ചതിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു. പലതും സഹിച്ചിട്ടുണ്ട്. പലപ്പോഴും ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയിൽ സർക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും അതിനാൽ ബിജെപിയിൽ ചേരുന്നുവെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

3 വര്‍ഷമായി രാജന്ദ്രൻ ബിജെപിയിലേയ്ക്കെന്ന പ്രചാരണമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്പ് 2024 മാര്‍ച്ചിൽ ദില്ലിയിലെത്തി പ്രകാശ് ജാവദേക്കറെ രാജേന്ദൻ കണ്ടു . തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും ബിജെപിയിൽ ചേരുമെന്ന പ്രചാരണമുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേവികുളത്ത് മൂന്നു വട്ടം എംഎൽഎയായിരുന്ന രാജേന്ദ്രൻ ബിജെപിയിലെത്തി.

YouTube video player