'കൊടിയേക്കാൾ വലുത് കോടി' , ചാലക്കുടി ഇടതുമുന്നണിക്ക് പേയ്മെന്‍റ് സീറ്റ്, ആരോപണവുമായി മുൻ സ്ഥാനാർഥിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ ഡെന്നീസ് കെ ആന്റണി

Published : Mar 21, 2026, 09:49 AM IST
dennis k antony

Synopsis

ചാലക്കുടിയിൽ പെയ്മെന്‍റ്  സീറ്റ് എന്ന ആരോപണവുമായി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി അംഗം  ഡെന്നിസ് കെ ആന്‍റണി

തൃശ്ശൂര്‍:  ചാലക്കുടിയിൽ പെയ്മെന്റ് സീറ്റ് എന്ന ആരോപണവുമായി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി എന്നും ഡെന്നിസ് കെ ആന്‍റണി രംഗത്ത് സീറ്റ് വിലയ്ക്ക് വാങ്ങി എന്ന് പ്രചരണം മണ്ഡലത്തിൽ ഉണ്ട്. കഴിഞ്ഞതവണ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിച്ച ആളാണ് ഡെന്നിസ് ആന്റണി ഇത്തവണ കോൺഗ്രസ് കൗൺസിലറായ ബിജു ചിറയത്തിനെ രാജിവെപ്പിച്ചാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി ആക്കിയത്

തോറ്റിട്ടും അഞ്ചു വർഷം മണ്ഡലത്തിൽ പ്രവർത്തിച്ചുവെന്നും  കൊടിയേക്കാൾ വലുത് കോടിയാണെന്ന് ഡെന്നീസ് ഫെയ്സ് ബുക്കിൽ കുറിച്ചു.കേരള കോൺഗ്രസ് എം ചതിച്ചു.സ്ഥാനാർഥിയാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു , അവസാനം ചതിച്ചു.കടുത്ത മാനസിക വിഷമം നേരിട്ടു. ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്ന്  മാറി നിൽക്കുന്നതല്ല മാറ്റി നിർത്തിയതാണ്... ചതിച്ചതാണ്. ചാലക്കുടിയുടെ പൊതുനന്മക്കും ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ക്ഷേമത്തിനുമായി ചാലക്കുടിയുടെ മണ്ണിൽ അലിഞ്ഞുതീരുന്നതുവരെ അക്ഷീണം പ്രവർത്തിക്കുകയും . നിസ്വാർത്ഥമായി ഒരാനുകൂല്യവും ആരിൽ നിന്നും പറ്റാതെയുള്ള കഴിഞ്ഞ കാലങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യുമെന്ന് എന്റെ പ്രിയപെട്ടവരെ അറിയിക്കുന്നു.വെന്നും അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘ബിജെപി–സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യം’; രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും രമേഷ് പിഷാരടി
ഗതികെട്ട അവസ്ഥയിൽ നിർണായക തീരുമാനവുമായി അമേരിക്ക; ഇറാനുമേലുള്ള ഉപരോധം നീക്കി ഉത്തരവ്; 30 ദിവസത്തേക്ക് ഇളവ്