സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പിഷാരടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകില്ലെന്നും രമേഷ് പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാലക്കാട്: തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാലക്കാട് മാത്രമല്ല പാലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് രമേഷ് പിഷാരടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പിഷാരടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകില്ലെന്നും രമേഷ് പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു.
കേരളക്കരയെങ്ങും തെരഞ്ഞെടുപ്പ് ആവേശം ശക്തിപ്രാപിച്ചിരിക്കുകയാണ്. എപ്പോഴത്തെയും പോലെ ഇത്തവണയും സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളുണ്ട്. അക്കൂട്ടത്തില്‍ മുന്‍പനാണ് രമേഷ് പിഷാരടി. പാലക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്. ശോഭാ സുരേന്ദ്രനാണ് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖിനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്.
